Posted By Greeshma venu Gopal Posted On

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കാൻ മറക്കരുത് ; സേവനം മുടങ്ങും

കുവൈത്തിൽ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ്, പിഴ മുതലായവ അടയ്ച്ചു തീർക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ എല്ലാ വിധ സർക്കാർ സേവനങ്ങളും നിർത്തി വെക്കും.ഇത് സംബന്ധിച്ച് 2025-ലെ 75-ാം നമ്പർ ഉത്തരവ് പുറത്തിറക്കി. അറിയിപ്പ് ലഭിച്ച് ഒരു മാസത്തിനകം കുടിശിക അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് എതിരെ സർക്കാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നിർത്തി വെക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തരവ്.

കുടിശ്ശികകൾ പൂർണ്ണമായും അടച്ചുകഴിഞ്ഞാൽ, “ഓട്ടോമേറ്റഡ് സംവിധാനം വഴി വിലക്ക് സ്വമേധയാ പിൻവലിക്കപ്പെടും. കുടിശിക തവണകളായി അടയ്ക്കുവാൻ സൗകര്യം അനുവദിക്കണമെന്ന് അപേക്ഷ സമർപ്പിക്കാൻ കടക്കാരനും, അപേക്ഷയിൽ യുക്തമായ തീരുമാനം കൈകൊള്ളുവാൻ ബന്ധപ്പെട്ട സർക്കാർ ഏജൻസിക്കും അവകാശം ഉണ്ടായിരിക്കും.ജല വൈദ്യുതി,, റോഡുകൾ, മെയിൽ, ടെലിഗ്രാഫ്, ആരോഗ്യം, മുനിസിപ്പാലിറ്റി, , ടെലിഫോൺ, പൊതു ആശയവിനിമയം, കസ്റ്റംസ്, ഗതാഗതം ഉൾപ്പെടെ എല്ലാ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട കുടിശികകൾക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *