സാധ്യമായ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. ജനറൽ ട്രാഫിക് വകുപ്പാണ് റദ്ദാക്കൽ നടപടികൾ തുടങ്ങിയത്. റദ്ദാക്കിയ ലൈസൻസുമായി വാഹനം ഓടിക്കുന്ന വ്യക്തികളെ ലൈസൻസ് ഇല്ലാത്ത ഡ്രൈവറായി തന്നെ കണക്കാക്കും. നിയമപരമായ ശിക്ഷ ലഭിക്കുകയും ചെയ്യും.

മൊബൈല്‍ ഐഡി അല്ലെങ്കിൽ സഹേൽ ആപ്പ് വഴി പ്രവാസികൾ അവരുടെ ഡ്രൈവിംഗ് ലൈസൻസുകളുടെ സാധ്യത പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഓട്ടോമാറ്റിക് ഡാറ്റാ ഷെയറിങ് സംവിധാനത്തിലൂടെ മിനിമം ശമ്പളം അല്ലെങ്കിൽ സാധുവായ പ്രസിഡൻസി സ്റ്റാറ്റസ് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ആണ് ജനറൽ ട്രാഫിക് വകുപ്പ് റദ്ദാക്കിയത്. സ്റ്റാറ്റസിനെ കുറിച്ച് അറിവില്ലായെങ്കിലും നിയമപരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ആ പ്രവാസികളെ ഒഴിവാക്കില്ല.