ഈ വർഷം കുവൈറ്റിൽ പൊടിക്കാറ്റ് വർദ്ധിക്കും ; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷകൻ

ഈ വർഷം രാജ്യത്തെ ബാധിച്ച പൊടിക്കാറ്റുകൾക്ക് കാരണം കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാൻ. 2024ലെ ശൈത്യകാലത്തും 2025 ലെ വസന്തകാലത്തും ഉണ്ടായ വരൾച്ചയും മഴയുടെ കാലതാമസവുമാണ് ഇതിൽ പ്രധാനം. ഇത് മരുപ്രദേശങ്ങളിലെ സസ്യവളർച്ച കുറയാൻ കാരണമായി.https://www.nerviotech.com

വസന്തകാലത്തും വേനൽക്കാലത്തേക്കുള്ള മാറ്റത്തിന്‍റെ സമയത്തും കാറ്റിന്‍റെ ചലനം ശ്രദ്ധേയമായിരുന്നു. ഇത് മണൽക്കാറ്റും മണൽ ഒഴുകി നീങ്ങുന്നതും വർദ്ധിപ്പിച്ചു. ഇത് പ്രദേശത്തെ വ്യക്തമായി ബാധിച്ചുവെന്നും റമദാൻ കൂട്ടിച്ചേർത്തു. ഈ വേനൽക്കാലം ചൂടുള്ളതും വരണ്ടതുമായിരിക്കുമെന്നും കാറ്റിന്‍റെ ഗണ്യമായ ചലനം ഉണ്ടാകുമെന്നും റമദാൻ വിശദീകരിച്ചു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

മിതമായതോ ശക്തമായതോ ആയ കാറ്റ് മരുപ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അന്തരീക്ഷപരവും ഭൂമിശാസ്ത്രപരവുമായ സ്വാധീനങ്ങളുടെ സംയോജനമാണ് ഈ വർഷം മണൽക്കാറ്റും പൊടിക്കാറ്റും വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top