കുവൈറ്റിൽ ശനിയാഴ്ച മണിക്കൂറിൽ 60 കിലോമീറ്ററിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. പൊടിപടലങ്ങൾ ഉയർന്ന് പൊങ്ങും. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്ത് വിട്ടത്ത്. രാജ്യത്തെ ഉപരിതല താഴ്ന്ന മർദ്ദം ബാധിക്കും. ഇതാവും കാറ്റിന് കാരണം. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വാശാൻ സാധ്യതയുണ്ട്. കാറ്റിൽ മണലും പൊടിയും ഇളകും. ഇത് കാരണം തുറന്ന പ്രദേശങ്ങളിൽ, തിരശ്ചീന ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയും. കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരത്തിൽ എത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പകൽ മുഴുവൻ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നും രാത്രിയിൽ പൊടിപടലങ്ങൾ ക്രമേണ ശമിക്കുമെന്നും മുന്നറിയിപ്പുണ്ട്.