Posted By Greeshma venu Gopal Posted On

കുവൈറ്റിൽ സുരക്ഷ സാഹചര്യം വിലയിരുത്താൻ അടിയന്തര യോ​ഗം ചേർന്നു

പ്രധാനമന്ത്രി ശൈഖ് അഹ്മദ് അൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം നടന്നു. ബയാൻ പാലസിൽ ശനിയാഴ്ച വൈകുന്നേരമാണ് യോ​ഗം ചേർന്നത്. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദേശീയ തലത്തിലെ സജ്ജീകരണങ്ങൾ അവലോകനം ചെയ്യുന്നതിനുമാണ് യോഗം ചേർന്നത്.

യോഗത്തിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വിവിധ ഏജൻസികളുടെ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സന്നദ്ധതയെക്കുറിച്ച് കൗൺസിലിന് വിശദീകരണം നൽകി. അവശ്യ സേവനങ്ങൾ നിലനിർത്താനും, ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും, പൗരന്മാരെയും പ്രവാസികളെയും പിന്തുണയ്ക്കാനും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉയർത്തിപ്പിടിക്കാനും കൗൺസിൽ നിർദേശം നൽകിയിട്ടുണ്ട്.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *