ആ​ഘോ​ഷ വേ​ള​ക​ളി​ലും സു​ര​ക്ഷ ഉറപ്പാക്കു; വാ​ഹ​ന​ങ്ങ​ൾ അ​മി​ത​മാ​യി അ​ല​ങ്ക​രി​ക്കരുത്, വി​ൻ​ഡ്‌ ഷീ​ൽ​ഡു​ക​ളി​ൽ സ്റ്റി​ക്ക​റു​കൾ വേണ്ട

കു​വൈ​ത്ത് സി​റ്റി: ആ​ഘോ​ഷ വേ​ള​ക​ളി​ൽ സു​ര​ക്ഷ, ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വാ​ഹ​ന​ങ്ങ​ൾ അ​മി​ത​മാ​യി അ​ല​ങ്ക​രി​ക്കു​ന്ന​തും വി​ൻ​ഡ്‌ ഷീ​ൽ​ഡു​ക​ളി​ൽ സ്റ്റി​ക്ക​റു​ക​ളോ ഗ്രാ​ജ്വേ​റ്റ് ഫോ​ട്ടോ​ക​ളോ പ​തി​ക്കു​ന്ന​ത് ഗ​താ​ഗ​ത ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇ​ത് ഡ്രൈ​വ​ർ​മാ​രു​ടെ ദൃ​ശ്യ​പ​ര​ത​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും പൊ​തു​സു​ര​ക്ഷ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും.ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ റോ​ഡു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യോ സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ക​യോ ചെ​യ്യ​രു​ത്. ഡ്രൈ​വ​ർ​മാ​ർ​ക്കും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങി​നും അ​പ​ക​ട​ക​ര​മാ​യ മ​റ്റു പ്ര​വ​ർ​ത്തി​ക​ൾ​ക്കും എ​തി​രെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​ണം. പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു. സ്കൂ​ൾ വെ​ക്കേ​ഷ​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ളി​​ലെ അ​മി​ത ആ​ഘോ​ഷം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് മു​ന്ന​റി​യി​പ്പ്.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version