ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ 250 വ​ർ​ഷ​ങ്ങ​ൾ ; ‘റി​ഹ്‌​ല-​ഇ-​ദോ​സ്തി’യുമായി ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​ത്ത് സി​റ്റി: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ സു​പ്ര​ധാ​ന സാം​സ്കാ​രി​ക അ​ട​യാ​ള​പ്പെ​ടു​ത്ത​ലി​നൊ​രു​ങ്ങി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ത്തി​ന്റെ 250 വ​ർ​ഷ​ങ്ങ​ൾ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യാ​ണ് ആ​ഘോ​ഷം. ‘റി​ഹ്‌​ല-​ഇ-​ദോ​സ്തി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഈ ​മാ​സം 20 മു​ത​ൽ 24 വ​രെ കു​വൈ​ത്ത് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം. .വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല സൗ​ഹൃ​ദ​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും അ​നു​സ്മ​രി​ക്കു​ന്ന വി​വി​ധ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​കും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച​ർ, കു​വൈ​ത്ത് ഹെ​റി​റ്റേ​ജ് സൊ​സൈ​റ്റി, നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്സ് ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി.

ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ആ​ദ്യ​കാ​ല വ്യാ​പാ​ര ബ​ന്ധ​ത്തി​ൽ നി​ന്ന് ഇ​ന്ന​ത്തെ പ​ങ്കാ​ളി​ത്ത​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​കും പ്ര​ദ​ർ​ശ​നം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളെ​യും പ്ര​ദ​ർ​ശ​നം എ​ടു​ത്തു​കാ​ണി​ക്കും. അ​പൂ​ർ​വ ക​യ്യെ​ഴു​ത്തു​പ്ര​തി​ക​ൾ, വ്യ​ക്തി​ഗ​ത ക​ത്തു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, പു​രാ​വ​സ്തു​ക്ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ എ​ന്നി​വ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​രം സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​ദ​ർ​ശ​ന​ത്തി​ൽ കാ​ണാം.

ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ങ്ങ​ളു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യു​മാ​ണ് സ​ന്ദ​ര്‍ശ​ന സ​മ​യം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ മാ​ത്ര​മാ​കും സ​മ​യം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version