Posted By Greeshma venu Gopal Posted On

കുവൈറ്റിൽ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷകൾ സഹേൽ ആപ്പ് വഴി ഇംഗ്ലീഷിലും നൽകാം

കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ റബാബ് അൽ ആസ്മി വ്യക്തമാക്കി.എക്‌സിറ്റ് സർട്ടിഫിക്കറ്റിന്റെ സാധുത ഉറപ്പ് വരുത്തുന്നതിന് ഇവയിൽ ക്യുആർ കോഡ് ഉൾപ്പെടുത്തുമെന്നും അവർ അറിയിച്ചു.സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് രാജ്യത്ത് നിന്ന് പുറത്തു പോകുന്നതിന് എക്‌സിറ്റ് പെർമിറ്റ്‌ നിർബന്ധമാക്കി കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.ജൂലായ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.പുതിയ സംവിധാനം നടപ്പിലാക്കുവാൻ മാനവ ശേഷി സമിതി വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി വരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *