
Expat dead in kuwait;കുവൈത്തിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികൾ മരണപ്പെട്ടു
Expat dead in kuwait;കുവൈത്ത് സിറ്റി :കുവൈത്തിൽ മിന അബ്ദുള്ള പ്രദേശത്തെ ഒരു ഫാക്ടറിയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികൾ ദാരുണ മായി കൊല്ലപ്പെട്ടു.

തിങ്കളാഴ്ച കാലത്താണ് സംഭവം
.രാസവസ്തുക്കൾ ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. ഉയർന്ന അന്തരീക്ഷ താപനില കാരണം സംഭവിച്ച രാസപ്രവർത്തനമാണ് സ്ഫോടനത്തിന് കാരണമായത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ഏഷ്യക്കാരായ തൊഴിലാളികളാണ് മരണമടഞ്ഞത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല.
Comments (0)