സ്വദേശിവൽക്കരണം ; കുവൈറ്റിലെ പ്രവാസി അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റിൽ പുതിയ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 5 അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെ 60 പ്രവാസി അധ്യാപകരുടെ കരാറുകൾ അവസാനിപ്പിക്കാൻ നിലവിൽ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുകയാണ്. വിവിധ വിദ്യാഭ്യാസ തലങ്ങളിലും ജില്ലകളിലുമായി 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ച കുവൈറ്റ് ഇതര ജീവനക്കാരുടെയും കരാറുകൾ അവസാനിപ്പിച്ചേക്കും..വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

പ്രവാസി അധ്യാപക ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനം 2024 25 അധ്യായ വർഷത്തിന്റെ അവസാനത്തോടെ പ്രാബല്യത്തിൽ വരും. അതേ സമയം അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ പിരിച്ചുവിടുന്നത് കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ അതായത് 2025 ഡിസംബറിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സർക്കാർ ജോലിയിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലകളിൽ പ്രവാസി തൊഴിലാളികൾക്ക് പകരം ദേശീയ പൗരന്മാരെ നിയമിക്കുക എന്ന കുവൈറ്റിന്റെ ദീർഘകാല നയത്തിന്റെ ഭാഗമായാണ് നടപടി.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version