ഗൾഫ് രാജ്യങ്ങളിൽ നിയമകുരുക്കിൽപ്പെട്ട പ്രവാസി മലയാളികൾക്ക് സൗജന്യ നിയമ സഹായം തേടാം, നിബന്ധനകൾ അറിയാം

On: June 26, 2025 2:43 PM
Follow Us:

Join WhatsApp

Join Now

ഗൾഫ് രാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണങ്ങളാൽ ചെറിയ കേസുകളിൽ അകപ്പെട്ട് കഴിയുന്ന പ്രവാസി മലയാളികൾക്ക് കേരളീയ പ്രവാസി കാര്യ വകുപ്പായ നോർക്ക റൂട്ട്സിന്റെ സൗജന്യ നിയമ സഹായം തേടാം. പ്രവാസി മലയാളികളുടെ നിയമ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നോർക്കയുടെ പ്രവാസി നിയമസഹായ സെൽ യുഎഇ ഖത്തർ സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ 5 ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. പ്രവാസി മലയാളികൾക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാൻ ഈ 5 ഗൾഫ് രാജ്യങ്ങളിലായി 10 നോർക്ക ലീഗൽ കൺസൽറ്റന്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. 2019ലാണ് ലീഗൽ െസല്ലിന് തുടക്കമിട്ടത്.

സെല്ലിന്റെ പ്രവർത്തനം

ഗുരുതരമല്ലാത്ത ചെറിയ കേസുകളിൽപ്പെട്ട് നിയമസഹായം ലഭിക്കാതെ ഗൾഫ് രാജ്യങ്ങളിലെ വിവിധ ജയിലുകളിൽ കഴിയുന്ന പ്രവാസി കേരളീയർക്കാണ് സെല്ലിന്റെ സഹായം ലഭിക്കുന്നത്. നിയമോപദേശം, കോടതികളിൽ നഷ്ടപരിഹാരം അല്ലെങ്കിൽ ദയാ ഹർജി നൽകാൻ സഹായിക്കുക, നിയമബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, കേസുകളുടെ ആവശ്യങ്ങൾക്കായി വിവിധ ഭാഷകളിൽ തർജ്ജിമ ചെയ്യാനായി വിദഗ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവയാണ് സെല്ലിന്റെ പ്രവർത്തന ലക്ഷ്യം.

സഹായത്തിന് അർഹത എങ്ങനെ?

വീസയിൽ പോയി നിസ്സാരമായ കേസുകളിൽ അകപ്പെട്ടവർക്ക് സഹായം തേടാം. അതേസമയം ഗുരുതരമായ കുറ്റത്തിന് ഗൾഫ് രാജ്യങ്ങളിലെ കോടതികൾ വിധിക്കുന്ന ദിയാധനം, ആസ്തികൾ കണ്ടുകെട്ടൽ എന്നീ കേസുകൾക്കും സാമ്പത്തിക ബാധ്യതകൾ, റിക്കവറി എന്നിവയ്ക്കും സെല്ലിന്റെ സഹായം ലഭിക്കില്ല.

സഹായം നേടുന്നതിനുള്ള നിബന്ധനകൾ

സ്വന്തം കുറ്റംകൊണ്ടല്ലാതെ നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരികയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും െചയ്യുന്ന പ്രവാസി മലയാളികൾക്ക് മാത്രമേ സെല്ലിന്റെ സഹായം ലഭിക്കൂ. കുറഞ്ഞത് ഒരു വർഷം ഗൾഫിൽ ജോലി ചെയ്തവർ ആയിരിക്കണം. കേസുമായി ബന്ധപ്പെട്ടുള്ള അറബിക് ഭാഷയിലെ എല്ലാ രേഖകളുടെയും തർജ്ജിമ അപേക്ഷകർ സെല്ലിന് സമർപ്പിക്കണം.

എങ്ങനെ അപേക്ഷ നൽകാം ?

പ്രവാസി നിയമ സഹായ സെല്ലിന്റെ സഹായം ആവശ്യമായവർ പൂരിപ്പിച്ച അപേക്ഷയും കേസുമായി ബന്ധപ്പെട്ട രേഖകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, നോർക്ക റൂട്ട്സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം, 695014 എന്ന വിലാസത്തിൽ തപാലിലോ അല്ലെങ്കിൽ ceonorkaroots@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2770554 എന്ന നമ്പറിൽ ബന്ധപ്പെടാം.

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment