Posted By Greeshma venu Gopal Posted On

ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ നാടുകടത്തും

കുവൈറ്റിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 25 വയസ്സുകാരനായ ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർ ചികിത്സയിൽ പ്രവാസിയുടെ നില മെച്ചപ്പെടുകയും ചെയ്തു. വൈദ്യസഹായം ലഭിച്ച് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന്, ആത്മഹത്യാശ്രമം രേഖപ്പെടുത്തി അധികൃതർ അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതായി സമ്മതിച്ച പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും, രാജ്യത്തേക്ക് വീണ്ടും വരുന്നത് തടയാൻ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വെളിപ്പെടുത്തി.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *