
കുവൈറ്റിൽ ലിഫ്റ്റിൽ നിന്ന് വീണ പ്രവാസി തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: ഖൈത്താൻ പ്രദേശത്തെ ഒരു ലിഫ്റ്റില്‍ നിന്ന് പ്രവാസി തൊഴിലാളി വീണ് മരിച്ചു. കുവൈത്ത് ഫയർ ഫോഴ്‌സിന്റെ പ്രസ്താവന പ്രകാരം, സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ഫർവാനിയ ഫയർ സ്റ്റേഷനിൽ നിന്നും സെർച്ച് ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിൽ നിന്നുമുള്ള സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു. അവിടെ എത്തിയപ്പോൾ, ഒരു തൊഴിലാളി ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ലിഫ്റ്റ് ഷാഫ്റ്റിൽ വീണതായി അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തി. സ്ഥലം സുരക്ഷിതമാക്കി, പിന്നീട് കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


Comments (0)