കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വർക്ക്ഷോപ്പുകൾ, ഗാരേജുകൾ എന്നിവയിൽ വ്യാപക പരിശോധന. നിയമങ്ങളും ചട്ടങ്ങളും ഉറപ്പുവരുത്തൽ, നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. സാങ്കേതിക പരിശോധനാ വകുപ്പ്, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്..വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രദേശത്ത് പ്രവർത്തിക്കുന്ന വ്യവസായിക സൗകര്യങ്ങളിലും ഓട്ടോമോട്ടീവ് ബിസിനസുകളിലും സുരക്ഷ, വാണിജ്യ, മുനിസിപ്പൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സംഘം പരിശോധിച്ചു. വാഹനങ്ങളുടെ അവസ്ഥ, ബിസിനസ് ലൈസൻസുകൾ, പരിസ്ഥിതി-ശുചിത്വ മാർഗ്ഗനിർദേശങ്ങൾ പാലിക്കൽ എന്നിവയിൽ സമഗ്രമായ പരിശോധനകൾ നടത്തി. രാജ്യത്തെ പ്രധാന വ്യാവസായിക മേഖലകളിൽ നിയമം കർശനമാക്കലും പൊതു സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധന. എല്ലാ നിയമലംഘകർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് വാണിജ്യ മേഖലകളിലും പരിശോധന നടത്തും.
