കുവൈറ്റിൽ കൊടും ചൂട്

കുവൈറ്റിൽ കൊടും ചൂട്. വടക്കൻ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനം കാരണം വരും ദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും. രാത്രിയിൽ താപനില കൂടുതലുയരും പൊടിപടലങ്ങൾ ദൃശ്യപരിത കുറയ്ക്കും. കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ പുറത്തുവിട്ടത്.  https://www.nerviotech.com

ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും കുവൈറ്റിലെ ചൂട് കൂട്ടുന്നതിന് കാരണമായി. 33 ഡിഗ്രിക്കും പരമാവധി 48 മുതൽ 51 ഡിഗ്രിക്കും ഇടയിൽ ചൂടിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. കടലിൽ ആറടി വരെ ഉയരത്തിൽ തിരമാലകൾ ഉയരും. ചൂട് കനത്തതോടെ കുവൈറ്റിലെ വൈദ്യുത ലോഡിങ് സൂചികയും ഉയർന്നു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്നലെ ഈ വേനൽക്കാലത്തിലെ ഏറ്റവും ഉയർന്ന വൈദ്യുത ഉപഭോഗ സൂചകയാണ് കുവൈറ്റിൽ രേഖപ്പെടുത്തിയത്. രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതിയുടെ ഉയർന്ന ഉപഭോഗം രേഖപ്പെടുത്തുന്നുണ്ട് എന്ന് വൈദ്യുത മന്ത്രാലയവും വ്യക്തമാക്കി. പീക്ക് സമയങ്ങളിൽ ഊർജ്ജ സംരക്ഷണ നടപടികൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top