
അംഗറ സ്ക്രാപ് യാർഡിൽ തീപിടിത്തം
കുവൈത്ത് സിറ്റി: അംഗറ സ്ക്രാപ് യാർഡിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. തഹ്രീർ, ജഹ്റ ക്രാഫ്റ്റ്സ് സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീകെടുത്താനുള്ള നടപടികൾ ആരംഭിച്ചു. ട്രക്കുകൾക്കും മാലിന്യങ്ങൾക്കും തീപിടിച്ചത് വലിയ പുകപടലത്തിന് കാരണമായി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ttps://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

Comments (0)