കുവൈത്ത് സിറ്റി: തീപിടിത്ത അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ ജനറൽ ഫയർ ഫോഴ്സ് വ്യാപക പരിശോധനാ കാമ്പയിൻ നടത്തി.ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി, ഭക്ഷ്യ അതോറിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന.സ്ഥാപനങ്ങളിലെയും കെട്ടിടങ്ങളിലെയും സുരക്ഷ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ സംഘം പരിശോധിച്ചു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
കെട്ടിടങ്ങളും സൗകര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും നിയലംഘനങ്ങളും വിലയിരുത്തി. ജനറൽ ഫയർ ഫോഴ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ സംഘം അടച്ചുപൂട്ടി. താപനില ഉയരുന്നതിനാൽ തീപിടിത്ത അപകട സാധ്യത കൂടുതലാണെന്നും സുരക്ഷ നിമയങ്ങൾ പാലിക്കാനും ജാഗ്രത പുലർത്താനും ജനറൽ ഫയർ ഫോഴ്സ് പറഞ്ഞു.