Posted By Greeshma venu Gopal Posted On

ഇത് മിന്നിക്കും ; കുറഞ്ഞ ചെലവിൽ പറക്കാം, വിമാന ടിക്കറ്റ് നിരക്കിൽ 20 ശതമാനം വരെ ഓഫറുമായി ഒമാൻ എയർ

ആഗോള ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. കേരള സെക്ടറുകളിലേക്കടക്കം മികച്ച ഓഫറാണ് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നത്. ഇക്കണോമി ക്ലാസുകളില്‍ 20 ശതമാനം വരെ ഓഫറാണ് പ്രഖ്യാപിച്ചത്.

ജൂലൈ രണ്ട് വരെയാണ് ഒമാന്‍ എയറിന്‍റെ ഫ്ലാഷ് സെയില്‍ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. കോഴിക്കോടേക്ക് 30 റിയാല്‍, കൊച്ചിയിലേക്ക് 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് നിരക്കുകൾ ആരംഭിക്കുന്നത്.

ജൂലൈ രണ്ട് വരെ ഈ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കാലാവധി. കേരളത്തിന് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഫര്‍ ലഭ്യമാണ്. മുംബൈ, ചൈന്നെ, ഡൽഹി, ഗോവ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25 റിയാലും ലക്‌നോവിലേക്ക് 45 റിയാലുമായാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. പ്രവാസി മലയാളികൾക്കടക്കംഒമാന്‍ എയറിന്‍റെ ഗ്ലോബല്‍ ഫ്ലാഷ് സെയില്‍ ഏറെ ഗുണകരമാകും

Comments (0)

Leave a Reply

Your email address will not be published. Required fields are marked *