Posted By Greeshma venu Gopal Posted On

കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് ഒരു ദിവസം മുമ്പ് വിദേശികൾ എക്സിറ്റ് പെർമിറ്റ് എടുക്കണം

കുവൈറ്റിൽ നിന്ന് പോകുന്നതിന് 24 മണിക്കൂർ മുൻപ് വിദേശികൾക്ക് എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈ ഒന്നുമുതൽ ഇത് നിർബന്ധമാണ്. 7 ദിവസത്തിനകം എടുത്ത എക്സിറ്റ് പെർമിറ്റ് മാത്രമേ അനുവദിക്കൂ. വ്യക്തിയുടെ സിവിൽ ഐഡി ഉപയോഗിച്ച് സഹൽ ആപ്പിലൂടെയോ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വെബ്സൈറ്റിലൂടെയോ ആണ് എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് യാത്രാനുമതി നിഷേധിക്കും. താൽക്കാലികമായോ സ്ഥിരമായോ കുവൈത്ത് വിടുന്ന വിദേശികൾക്കും പെർമിറ്റ് നിർബന്ധം. നിയമവിധേയമായ മാർഗത്തിലൂടെ കമ്പനിയെ അറിയിച്ചാണോ വിദേശത്തേക്കു പോകുന്നതെന്ന് അറിയാനും ഇതിലൂടെ സാധിക്കും. സർക്കാർ ജീവനക്കാരായ വിദേശികൾക്ക് ഈ നിയമം നിലവിലുണ്ട്. സ്ഥാപനവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *