അടുത്ത വർഷത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കംകുറിച്ച് കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം. ‘സഹൽ’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ മുഖേനയാണ് രജിസ്ട്രേഷനും തുടർന്നുള്ള നടപടികളും സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ഹജ്ജ് ചെയ്തിട്ടില്ലാത്ത കുവൈത്ത് പൗരന്മാർക്കാണ് മുൻഗണന.
രജിസ്ട്രേഷനോടൊപ്പം 10 ദീനാർ ഫീസ് അടയ്ക്കണം. തിരഞ്ഞെടുത്ത അപേക്ഷകർ 1,500 ദീനാർ ഹജ്ജ് ചെലവായി നൽകണം. 2026 ജനുവരി 15 വരെ അപേക്ഷ നൽകാം. ജനുവരി 18ന് മുമ്പ് അപേക്ഷ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കും. ഹജ്ജ് അപേക്ഷ പ്രക്രിയ കൂടുതൽ സുതാര്യവും കൃത്യവുമായിരിക്കാനാണ് ഈ നിർദേശങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
