
ഫിർദൗസിൽ വീടിന് തീ പിടിച്ചു ; രണ്ട് പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകളും വർധിക്കുന്നു. കഴിഞ്ഞ ദിവസം ഫിർദൗസ് പ്രദേശത്തെ ഒരു വീട്ടിൽ തീ പിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. അർദിയ, സുമൂദ് കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. അപകടത്തിൽ വീടിന് കാര്യമായ നാശം സംഭവിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
Comments (0)