ഫി​ർ​ദൗ​സിൽ വീടിന് തീ പിടിച്ചു ; രണ്ട് പേർക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫി​ർ​ദൗ​സ് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ തീ ​പി​ടി​ച്ചു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ർ​ദി​യ, സു​മൂ​ദ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന് കാ​ര്യ​മാ​യ നാ​ശം സം​ഭ​വി​ച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version