
റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾ പ്രവാസികൾക്ക് എങ്ങനെ ഫോണിൽ അറിയിക്കാം ?
പ്രവാസികൾക്ക് റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി എളുപ്പത്തിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. ഇതിനായി പ്രേത്യേക വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു. ലാൻഡ്ലൈൻ നമ്പറുകളും മന്ത്രാലയം വിപുലപ്പെടുത്തി. 24 മണിക്കൂറും ഇതുവഴിയുള്ള സേവനങ്ങൾ ലഭ്യമായിരിക്കും.
അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയത്തിന്റെ ഹോട്ട്ലൈനായ 112 എന്ന നമ്പറിലും ബന്ധപ്പെടാം. റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികളിലും പ്രശ്നങ്ങളിലും ഉടനടി ഇടപെടലുകളും നടത്തും. രാജ്യത്ത് എത്തുന്ന പ്രവാസികളുടെ റെസിഡൻസിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കൽ, ആശയവിനിമയം കാര്യക്ഷമമാക്കൽ, പ്രതികരണം വർധിപ്പിക്കൽ എന്നിവയാണ് ലക്ഷ്യം. റെസിഡൻസി നിയന്ത്രണങ്ങൾ, നിർവ്വഹണം എന്നിവയിൽ സുതാര്യത, പൊതുജന ഇടപെടൽ,മികച്ച സേവനം ഉറപ്പുവരുത്തൽ എന്നിവയും നടപടിയുടെ ഭാഗമാണ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം.ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും പ്രതികരണം അറിയിക്കാം.
വാട്സ് ആപ് നമ്പർ
97288211, 97288200
ലാൻഡ് ലൈൻ നമ്പർ
25582960, 25582961
ഹോട്ട്ലൈൻ- 112

Comments (0)