കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; 22 കിലോ മയക്കുമരുന്നുമായി രണ്ട് ഇന്ത്യക്കാർ പിടിയിൽ
രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയുടെ ശ്രമം തകർത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രാദേശിക വിപണി ലക്ഷ്യമിട്ടെത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടുകയും രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ ഈ ഓപ്പറേഷനിൽ ഷുവൈഖ്, കൈഫാൻ എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഏരിയകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Comments (0)