Posted By Greeshma venu Gopal Posted On

ഭീകരവിരുദ്ധ സഹകരണം ; ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്ത് സന്ദർശിക്കും

ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്ത് സന്ദർശിക്കും. കുവൈറ്റ് – ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്തിൽ എത്തുന്നത്. പാർലമെന്റ് അംഗം ബൈജയന്ത് ജയ് പാണ്ഡെ നയിക്കുന്ന സംഘത്തിൽ നിരവധി സിറ്റിംഗ് എംപിമാർ, മുൻ കേന്ദ്ര മന്ത്രി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ മുൻ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു. സന്ദർശനം മെയ് 27 വരെ തുടരും.

എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തവും ഏകീകൃതവുമായ നിലപാട് വീണ്ടും ഉറപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉന്നതതല സന്ദർശനം. സന്ദർശനത്തിൽ പ്രതിനിധി സംഘം മുതിർന്ന കുവൈറ്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സിവിൽ സൊസൈറ്റി നേതാക്കൾ, , മാധ്യമ പ്രതിനിധികൾ, ചിന്തകർ, കുവൈത്തിലെ ഇന്ത്യൻ സമൂഹം എന്നിവരുമായി സംഘം ചർച്ചകൾ നടത്തും. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *