Posted By Greeshma venu Gopal Posted On

ഇവിടം സ്വർ​ഗമാണോ ? കുവൈത്തിലേക്ക് പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് , കാരണം അതു തന്നെ

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒന്നര വർഷത്തിനിടെ കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ എണ്ണം കുറയുകയും സർക്കാർ മേഖലയിൽ നേരിയ വർധനവ് ഉണ്ടാവുകയും ചെയ്തു. 2025 മധ്യത്തോടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 392,943 ആയി. 2023 അവസാനത്തോടെ 397,790 ആയിരുന്നു. ഇത് 4,847 ആയി കുറഞ്ഞെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.

സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2023 ഡിസംബറിൽ 111,147 ൽ നിന്ന് 2025 മധ്യത്തിൽ 127,046 ആയി വർധിച്ചു. 15,899 ന്റെ വർധനവാണിത്. സ്വകാര്യ മേഖലയിൽ, ഒന്നര വർഷത്തിനിടെ 4,694 കുവൈത്തികൾ പോയി. 2023 അവസാനത്തോടെ 72,231 ആയിരുന്നത് ഈ വർഷം മധ്യത്തിൽ 67,537 ആയി കുറഞ്ഞു. സ്വകാര്യ മേഖലയിൽ പ്രവാസികളുടെ എണ്ണത്തിൽ 1,562,492 ൽ നിന്ന് 1,695,767 ആയി വൻ വർധനവ് രേഖപ്പെടുത്തി – 133,275 ന്റെ വർധനവാണ് ഉണ്ടായത്. ഇതിന് മുഖ്യകാരണം ദിനാറിന്റെ ഉയർന്ന മൂല്യമാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈറ്റ് ദിനാർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *