Posted By Greeshma venu Gopal Posted On

ഇറാൻ ഇസ്രായേൽ സംഘർഷം ; കുവൈറ്റ് തുറമുഖ അതോറിറ്റി അടിയന്തര യോ​ഗം ചേർന്നു

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ ചർച്ചചെയ്യാൻ കുവൈറ്റ് തുറമുഖ അതോറിറ്റി അടിയന്തരയോഗം ചേർന്നു. വിവിധ സാധനങ്ങളുടെയും ഉപഭോക്തൃസാമിഗ്രികളുടെയും കയറ്റുമതി സംബന്ധിച്ച് ചർച്ച നടന്നു രാജ്യത്തെ മൂന്നു പ്രധാന വാണിജ്യ തുറമുഖങ്ങൾ ആയ ഷുവൈഖ്, ഷൂഐബ, ദോഹ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി.

കുവൈത്തിന്‍റെ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ കരുതൽ ശേഖരം ശക്തമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ അറിയിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മന്ത്രാലയത്തിന്‍റെ സന്നദ്ധതയെക്കുറിച്ച് മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി സംസാരിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *