അവധിയുണ്ടേ… ഈ ദിവസം കുവൈറ്റിൽ പൊതുഅവധി

ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ഈ ദിവസം അവധിയായിരിക്കും. ജൂൺ 29 (ഞായർ) മുതൽ വീണ്ടും സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കും

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബയുടെ അധ്യക്ഷതയിൽ ചേർന്ന പതിവ് വാരാന്ത്യ യോഗത്തിലാണ് തീരുമാനം. അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയെയും കിരീടാവകാശി ഷെയ്ഖ് സബ ഖാലിദ് അൽ-ഹമദ് അൽ-സബയെയും കുവൈറ്റ് ജനതയെയും ഇസ്ലാമിക പുതുവത്സരത്തിൽ മന്ത്രിസഭ അഭിനന്ദിച്ചു. കുവൈറ്റിലെ എല്ലാ ജനങ്ങൾക്കും യോ​ഗം ആശംസയറിയിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version