ഇസ്രയേൽ-ഇറാൻ സംഘർഷം; കുവൈത്തിലെ റേഡിയേഷൻ-കെമിക്കൽ സാഹചര്യം സാധാരണ നിലയിലെന്ന് നാഷണൽ ഗാർഡ്

കുവൈത്തിലെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. മാറ്റങ്ങളോ ഭീഷണികളോ ഇല്ലെന്നും തുടർച്ചയായ നിരീക്ഷണത്തിലൂടെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ശൈഖ് സേലം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്ററിലെ ലെഫ്റ്റനന്റ് കേണൽ ഖാലിദ് ലാമി മാധ്യമങ്ങളോട് പറഞ്ഞു. കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കുവൈത്തിലെ റേഡിയേഷൻ-കെമിക്കൽ സാഹചര്യം ഞങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ അവ സാധാരണമാണെന്ന് ഉറപ്പാക്കിയതായും ഈ വിവരം പൗരന്മാരോടും പ്രവാസികളോടും അറിയിക്കാൻ ആഗ്രഹിക്കുന്നതായും അൽ-ലാമി പറഞ്ഞു. രാജ്യത്ത് 29 കരസ്ഥലത്തിലും 15 മറൈൻ സ്റ്റേഷനുകളും വഴി വെള്ളത്തിലും വായുവിലുമുള്ള കെമിക്കൽ, റേഡിയേഷൻ ഘടകങ്ങൾ നിരീക്ഷിക്കപ്പെടുന്നു. 2015 മുതൽ 24 മണിക്കൂറും നിരന്തരമായി ഈ പരിശോധനകൾ നടക്കുകയാണെന്നും അൽ-ലാമി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version