ഇസ്രയേൽ-ഇറാൻ സംഘർഷം ; രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരം കരുതിയിട്ടുണ്ട്, അടിയന്തര സാഹചര്യം നേരിടാൻ സജ്ജം: വാണിജ്യ വ്യവസായ മന്ത്രാലയം

കുവൈത്തിന്‍റെ ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ കരുതൽ ശേഖരം ശക്തമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മന്ത്രാലയത്തിന്‍റെ സന്നദ്ധതയെക്കുറിച്ച് മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി സംസാരിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ക്ഷ്യവസ്തുക്കളുടെ ലഭ്യതയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയത്തിലെ അടിയന്തര ടീമുകൾ സ്വകാര്യമേഖലാ കമ്പനികൾ നടത്തുന്ന വെയർഹൗസുകളിൽ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യ ശേഖരം മതിയായതും നല്ല രീതിയിൽ പരിപാലിക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷനുമായി സഹകരണ ഔട്ട്ലെറ്റുകളിലെ ഭക്ഷ്യ സ്റ്റോക്കുകൾ വിലയിരുത്തുന്നതിന് ഏകോപനം നടന്നുവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top