job vacancy in kuwair army:കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകൾക്കും അവസരം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. സൈന്യത്തിൽ ചേരാൻ വനിതകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിക്കാം.

ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അവസരമെന്ന് അൽ-റായ് അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാൻ സാധിക്കും.
മെയ് 4 മുതൽ മൂന്ന് ദിവസത്തേക്ക് അപേക്ഷിക്കാൻ ഉള്ള രജിസ്‌ട്രേഷൻ വിൻഡോ വെബ്ബ്‌സൈറ്റിൽ ലഭ്യമായിരിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-se ലൂടെയാണ് വനിതകൾ അപേക്ഷിക്കേണ്ടത്.