Posted By Greeshma venu Gopal Posted On

കുവൈറ്റിൽ 16 ഇന്ധന സ്റ്റേഷനുകൾ നിർമ്മിക്കാൻ കെഎൻപിസി

കുവൈറ്റിൽ നാഷണൽ പെട്രോളിയം കമ്പനി ഈ വർഷം 16 ഇന്ധന സ്റ്റേഷൻ നിർമ്മിക്കാൻ അനുമതി തേടി. പുതിയ റസിഡൻഷ്യൽ നഗരങ്ങളിലാണ് സ്റ്റേഷൻ സ്ഥാപിക്കുക. ജനസാന്ദ്രതയുള്ള റസിഡൻഷ്യൽ പ്രദേശങ്ങളിൽ അധിക ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കും. അധികൃതർ അറിയിച്ചു. 2025 മാർച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷം അവസാനത്തോടെ എല്ലാത്തരം ഗ്യാസോലിനും വിൽപ്പന 5.10 5 ദശലക്ഷം ലിറ്റർ കവിഞ്ഞതായി കമ്പനി അറിയിച്ചു.

2030 ആകുമ്പോഴേക്കും എല്ലാത്തരം ഗ്യാസോലിനും വിൽപ്പന ഏഴു ദശലക്ഷം ലിറ്റർ ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻ വർഷത്തെ 5.0 1 6 ദശലക്ഷം ലിറ്ററും 2023 ഏകദേശം 4.8 9 1 ദശലക്ഷം ലിറ്ററും ആയിരുന്നു വിൽപ്പന നടന്നിരുന്നത്. കുവൈറ്റിൽ വർദ്ധിച്ചുവരുന്ന ഇന്ധന ആവശ്യം പരി​ഗണിച്ചാണ് കമ്പനിയുടെ തീരുമാനം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *