
കുവൈത്തിനു മുകളിലൂടെ ബാലിസ്റ്റിക് മിസൈലുകൾ കടന്ന് പോയി ; ആശങ്ക വേണ്ടന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം
കുവൈത്തിനു മുകളിലൂടെ കടന്നു പോയ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് യാതൊരു ഭീഷണിയും ഉയർത്തുന്നതല്ലെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇവ രാജ്യത്തിന്റെ വ്യോമതിർത്തിക്കും മുകളിലൂടെയാണ് കടന്നു പോയതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് മറ്റ് നാശങ്ങൾ ഉണ്ടായിട്ടില്ല. കുവൈത്തിന്റെ ആകാശത്തിലൂടെ ബാലിസ്റ്റിക് മിസൈലുകൾ കടന്നു പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് പ്രസ്താവന പുറപ്പെടുവിസച്ചത്..കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
Comments (0)