വ്യക്തത ഇല്ലാത്ത എച്ച്ഐവി പരിശോധന ഫലങ്ങൾ ലഭിക്കുന്ന പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശന വിലക്ക്

നിർണ്ണയിക്കാൻ കഴിയാത്ത എച്ച്ഐവി പരിശോധന ഫലങ്ങൾ ലഭിക്കുന്ന പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശന വിലക്ക്. ആരോഗ്യം മന്ത്രി ഡോക്ടർ അഹമ്മദ് അൽ-അവാദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റസിഡൻസി അപേക്ഷകർക്കും പുതുതായി എത്തുന്നവർക്കുമാണ് വിലക്ക്. ആരോഗ്യ പരിശോധന പ്രോട്ടോകോൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈറ്റിലെ എല്ലാ താമസക്കാരെയും കർശന മേൽനോട്ടത്തിന് വിധേയമാക്കും.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

പൊതുജന ആരോഗ്യം സംരക്ഷിക്കുക എന്നതാണ് മുഖ്യലക്ഷ്യം. പുതിയ പ്രവാസികൾക്കും താമസക്കാർക്കും ഉത്തരവ് ബാധകമാണ്. രണ്ട് പരിശോധനകളിലും എച്ച്ഐവി ഫലം നിർണയിക്കാൻ സാധിച്ചില്ലെങ്കിൽ ആ വ്യക്തികളെ കുവൈറ്റിലെ പ്രവേശന വിലക്കുള്ള പ്രവാസികളുടെ പട്ടികയിൽ പെടുത്തും. സമൂഹത്തിലെ ആരോഗ്യ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനാണ് പുതിയ തീരുമാനം എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top