പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം; പുതിയ ആപ്പുമായി കുവൈത്ത് ന​ഗരസഭ

പൊതുവിഷയങ്ങളും നിയമലംഘനങ്ങളുമായും ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങളെക്കുറിച്ച് മാർഗ നിർദേശം നൽകുന്ന പുതിയ ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയതായി കുവൈത്ത് നഗര സഭ പ്രഖ്യാപിച്ചു. പരാതികൾ സമർപ്പിക്കുന്നതിനുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം നീങ്ങുന്നതിനുമുള്ള നഗര സഭയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് നഗര സഭ അധികൃതർ അറിയിച്ചു.നഗര സഭയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ആയി പരാതികൾ സമർപ്പിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് പുതിയ ആപ്പിൽ വിശദമായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്. കൂടാതെ 139 എന്ന ഹോട്ട്‌ലൈൻ നമ്പർ വഴി അടിയന്തര സംഘങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള സാധ്യതയും ഇതിൽ ഉൾപ്പെടുന്നുവെന്നും നഗര സഭ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version