
കുവൈറ്റിലേക്ക് നിരോധിത പുകയില ഉൽപ്പന്നം കടത്താൻ ശ്രമിച്ച ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
കുവൈറ്റിലേക്ക് നിരോധിത പുകയില ഉൽപ്പന്നം കടത്താൻ ശ്രമിച്ച ഇന്ത്യൻ പ്രവാസി അറസ്റ്റിൽ. കസ്റ്റംസ് പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അധികൃതർ പിടികൂടുകയായിരുന്നു. ഷുഹൈബ് തുറമുഖം വഴി എത്തിയ ഷിപ്പിംഗ് കണ്ടൈനറിനുള്ളിൽ പ്രത്യേകം നിർമ്മിച്ച അറയിലായിരുന്നു പുകയില ഒളിപ്പിച്ചിരുന്നത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
കസ്റ്റംസ് ഇൻസ്പെക്ടർക്ക് തോന്നിയ സംശയമാണ് വ്യക്തമായ പരിശോധനയ്ക്ക് കാരണമായത്. ഇതിനെ തുടർന്നായിരുന്നു നിയമവിരുദ്ധ പുകയില കടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരനെ അധികൃതർ അറസ്റ്റ് ചെയ്യ്തത്. പ്രതിക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. https://www.nerviotech.com
Comments (0)