സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കുമായി കുവൈറ്റ് നടത്തുന്ന ശ്രമങ്ങളെ ഇന്ത്യൻ പാർലമെൻററി പ്രതിനിധി സംഘത്തലവൻ എംപി ബൈജയന്ത് പാണ്ഡെ പ്രശംസിച്ചു. കുവൈറ്റ് അനുകരിക്കപ്പെടെണ്ട മാതൃകയാണ്. പാർലമെൻററി സംഘത്തിൻറെ കുവൈറ്റ് സന്ദർശനത്തിലും ഇന്ത്യൻ പ്രതിനിധി സംഘം സംതൃപ്തി പ്രകടിപ്പിച്ചു. കുവൈറ്റിലെ വലിയ ഇന്ത്യൻ സമൂഹത്തെ ഓർത്ത് അഭിമാനം ഉണ്ട്.
രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന് കുവൈറ്റ് അധികൃതർ നൽകുന്ന വലിയ പിന്തുണയും പരിചരണവും ശ്രദ്ധയും അഭിനന്ദനം അർഹിക്കുന്നുവെന്നും പാണ്ഡെ പറഞ്ഞു. കാശ്മീർ മേഖലയിലെ ആക്രമണത്തെ അപലപിച്ച കുവൈറ്റിന്റെ വ്യക്തമായ നിലപാടിനെ പാർലമെൻററി സംഘത്തലവൻ പ്രശംസിച്ചു. പാകിസ്ഥാൻ ജനതയോട് തൻറെ രാജ്യം ശത്രുത പുലർത്തുന്നില്ല. പാക്കിസ്ഥാനുമായി നല്ല ബന്ധം കെട്ടിപ്പടുക്കാൻ ഇന്ത്യ തയ്യാറാണ് സമാധാനത്തിന് പരസ്പര ബഹുമാനം ആവശ്യമാണ് എന്നും ഇന്ത്യൻ പാർലമെൻററി സംഘം അഭിപ്രായപ്പെട്ടു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക