
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥയിൽ ; വ്യോമ ഗതാഗത റാങ്കിങ്ങിൽ ഏറ്റവും താഴെയായി
വ്യോമ ഗതാഗത റാങ്കിങ്ങിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഏറ്റവും താഴെയായി. ദുബായ് റിയാദ് അബുദാബി തുടങ്ങിയ സമീപ വിമാനത്താവളങ്ങൾ വളർച്ച കൈവരിച്ചപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ കുവൈറ്റ് വിമാനത്താവളം ആശങ്കാജനകമായ ഇടിവ് രേഖപ്പെടുത്തി. 2025ന്റെ ആദ്യപകുതിയിൽ വിമാനത്താവളം വെറും 7.4 ദശലക്ഷം യാത്രക്കാരെ മാത്രമേ സ്വാഗതം ചെയ്തിട്ടുള്ളൂ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് മൂന്ന് ശതമാനം കുറവാണ്. ഗതാഗതത്തിൽ കുറവുണ്ടായ ഏക ഗൾഫ് വിമാനത്താവളം ആണിത്.
ദുബായിൽ യാത്രക്കാരുടെ എണ്ണം 2.3% വർദ്ധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ദുബായിൽ രേഖപ്പെടുത്തിയത്. അതേസമയം അബുദാബി വിമാനത്താവളം പ്രാദേശിക വളർച്ചയിൽ 13% വർദ്ധനവുണ്ടായി. ബഹ്റിൻ മസ്കറ്റ് പോലുള്ള ചെറിയ വിമാനത്താവളങ്ങളിൽ പോലും യഥാക്രമം 1.5 ശതമാനം 2% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ഒരുകാലത്ത് പ്രാദേശിക വ്യോമയാന കേന്ദ്രങ്ങളിൽ പ്രധാന എതിരാളികൾ ആയിരുന്ന കുവൈറ്റ് വിമാനത്താവളം ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ വിമാന കമ്പനിയുടെ പിൻവാങ്ങലുകൾക്ക് കാരണമായിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക വാണിജ്യ ശക്തി കേന്ദ്രമാക്കി മാറ്റാനുള്ള കുവൈറ്റിന്റെ ദേശീയ പദ്ധതിയായ വിഷൻ 2035 നെ ഇത് ബാധിച്ചേക്കാം.


Comments (0)