Posted By Greeshma venu Gopal Posted On

ജീവിതച്ചെലവ് കുറഞ്ഞ ​ഗൾഫ് രാജ്യങ്ങളിൽ കുവൈറ്റ് രണ്ടാമത്; കാരണം അറിയണ്ടേ..

ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനു രണ്ടാം സ്ഥാനം. ഒമാൻ ആണ് ഗൾഫിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രാജ്യം. നംബിയോ ഗ്ലോബൽ കോസ്റ്റ് ഓഫ് ലിവിംഗ് ഇൻഡക്സ് 2025 ന്റെ ആദ്യ പകുതിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ വിഭാഗത്തിൽ അറബ് ലോകത്തെ വിവിധ നഗരങ്ങളിൽ 12 ആം സ്ഥാനത്താണ് കുവൈത്ത്. ഗൾഫ് രാജ്യങ്ങളിൽ ഒമാൻ, കുവൈത്ത്, എന്നീ രാജ്യങ്ങൾക്ക് ശേഷം യഥാക്രമം സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവയാണ് തൊട്ടു പിന്നിൽ.അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ മൊത്തത്തിലുള്ള ജീവിതച്ചെലവുമായി താരതമ്യം ചെയ്തു കൊണ്ടാണ് പട്ടിക തയ്യാറാക്കിയത്. , ന്യൂയോർക്ക് നഗരത്തെ അപേക്ഷിച്ച് കുവൈത്തിലെ ശരാശരി വാടക ചെലവ് 23 ശതമാനം കുറവാണ്. ജീവിതച്ചെവ് വാടക എന്നീ ഇനത്തിൽ 34.2 ശതമാനവും, പലചരക്ക് വിലയുടെ 33.7 ശതമാനവും, റസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണ വിലയുടെ 51.6 ശതമാനവും, കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.അതായത് , കുവൈത്തിലെ ശരാശരി ജീവിതച്ചെലവ് അമേരിക്കയിലെ ശരാശരി ജീവിതച്ചെലവിനേക്കാൾ 37.8 ശതമാനം കുറവാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *