
അബ്ദലി റോഡിന്റെ നവീകരണം ആരംഭിച്ചു ; ഉയർന്ന സുരക്ഷാ നിലവാരം ഒരുക്കുക ലക്ഷ്യം
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് നവീകരണ പ്രക്രിയ പുരോഗമിക്കുന്നു. കുവൈത്തിന്റെ മധ്യഭാഗത്തുനിന്ന് വടക്കേ അറ്റത്തേക്ക് കടക്കുന്ന അബ്ദലി റോഡിന്റെ നവീകരണം ആരംഭിച്ചു. രാജ്യത്തെ ഉൾ റോഡുകളുടെയും ഹൈവേകളുടെയും നവീകരണഭാഗമായാണ് അറ്റകുറ്റപ്പണിയെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മിഷാൻ പറഞ്ഞു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉയർന്ന സുരക്ഷാ നിലവാരത്തോടെ റോഡുകളുടെ നവീകരണം പൂർത്തിയാക്കും..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
റോഡുകളുടെ കാലദൈർഘ്യം വർധിപ്പിക്കുന്നതിനും സമീപഭാവികളിലെ അറ്റകുറ്റപണികൾ കുറക്കുന്നതിനും നിർമാണത്തിൽ ശ്രദ്ധ നൽകുന്നുണ്ട്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ചെലവ് കുറക്കുമെന്ന് മന്ത്രി പറഞ്ഞു. ടൈപ്പ്-3 അസ്ഫാൽറ്റ് ഉപയോഗിച്ചുള്ള നിർമാണമാണ് നിലവിൽ നടക്കുന്നതെന്ന് പ്രോജക്ട് എൻജിനീയർ ഈദ് അൽ റാഷിദി പറഞ്ഞു. ചൂടുള്ള കാലാവസ്ഥക്ക് അനുയോജ്യവും ഏറെ ഈടുനിൽക്കുന്നതുമാണിത്. ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനും നിബന്ധനകൾ പാലിക്കുന്നതിനുമായി കൃത്യമായ ടൈംടേബിൾ പ്രകാരമാണ് ജോലി പുരോഗമിക്കുന്നതെന്നും അൽ റാഷിദി കൂട്ടിച്ചേർത്തു.htps://www.nerviotech.com
Comments (0)