കുവൈറ്റിലെ സ്കൂളുകൾ ഈ വർഷം നേരത്തെ അടച്ചേക്കും. വേനൽക്കാലത്ത് വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനാണ് പുതിയ തീരുമാനം. സർക്കാർ ജോലി സമയങ്ങളിലും മാറ്റം വരും. വൈദ്യുത മന്ത്രാലയം സിവിൽ സർവീസ് കമ്മീഷന് സമർപ്പിച്ച രേഖയിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉള്ളത്.
ഉച്ചയ്ക്ക് 12 നും വൈകുന്നേരം അഞ്ചിനുമിടയിൽ വൈദ്യുതി ഉപഭോഗത്തിന്റെ പീക്ക് സമയമായതിനാൽ ഓവർ ലാപ്പ് ഒഴിവാക്കാൻ സർക്കാർ ഏജൻസികളിൽ വൈകുന്നേര ഷിഫ്റ്റുകൾ ആരംഭിക്കുന്നത് വൈകിപ്പിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടാതെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി സമയക്രമം താൽക്കാലികമായി മാറ്റം വരാം. വേനൽക്കാലത്തെ വൈദ്യൂതി ഉപഭോഗം കുറയ്ക്കാനാണ് പുതിയ നടപടികൾ. നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം പിന്നീട് വരും.
നിർത്തിവയ്ക്കാൻ മന്ത്രാലയം ശുപാർശ ചെയ്തു ഈ രണ്ടു നിർദ്ദേശങ്ങൾക്കു പുറമേ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുള്ള കൂടുതൽ നിർദ്ദേശങ്ങൾ നിലവിൽ ഉദ്യോഗസ്ഥർ അവലോകനം ചെയ്തുവരികയാണ്. ഉടൻ തന്നെ എല്ലാ വിദ്യാഭ്യാസ തലത്തിലുമുള്ള സ്കൂൾ വർഷം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.