അഹമ്മദി ഗവർണറേറ്റിലെ സ്ഥാപനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതരുടെ മിന്നൽ പരിശോധന ; കണ്ടെത്തിയത് 14 നിയമലംഘനങ്ങൾ

അഹമ്മദിയിൽ കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 14 നിയമലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ ലൈസൻസുകളുടെ കാലാവധി, ഷോപ്പ് പരസ്യ പെർമിറ്റുകൾ എന്നിവയാണ് കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധിച്ചത്. ഈ പരിശോധനയിലായിരുന്നു 14 നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പബ്ലിക് റിലേഷൻസ് വകുപ്പ് നൽകുന്ന വിവരം അനുസരിച്ച് ഓഡിറ്റ് ആൻഡ് സർവീസസ് വകുപ്പിലെ സൂപ്പർവൈസറി സംഘമായിരുന്നു ഫീൽഡ് വിസിറ്റിനെത്തിയത്. മസാജ് സെന്ററുകൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, കടകൾ എന്നിവയിൽ പരിശോധന നടന്നു.

കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top