Kuwait raffle draw; റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി;കാരണം ഇതാണ്

Kuwait raffle draw; കുവൈത്ത് സിറ്റി :കുവൈത്തിൽ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി. നറുക്കെടുപ്പിന് ഇടയിൽ തിരിമറി നടന്നതായി ആരോപിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംശയയാസ്പദമായ സംഭവത്തിന്റ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് വാണിജ്യ മന്ത്രാലയം നറുക്കെടുപ്പ് ഫലം റദ്ധ് ചെയ്തത്.

ഇതിന്റെ ഭാഗമായി സമ്മാന വിതരണവും നറുക്കെടുപ്പുമായി ബന്ധപ്പെട്ട തുടർ നടപടികളും താൽക്കാലികമായി നിർത്തിവച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പ് വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടത്തി വരുന്നത്. ഇതിനാൽ തന്നെ ഇവയുടെ സുതാര്യതക്കും ഉപഭോക്താളുടെ വിശ്വാസ്യതക്കും കോട്ടം വരുത്തുന്ന യാതൊരു വിധ നിയമ ലംഘ നങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടത്തുവാനും ആവശ്യമായ എല്ലാ നിയമ നടപടികൾ സ്വീകരിക്കുവാനും ഇന്നലെ തന്നെ നടപടികൾ ആരംഭിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു

ഹല ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന എട്ടാമത് റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ വിജയിയുടെ സമ്മാന വിതരണമാണ് വാണിജ്യ മന്ത്രാലയം താൽക്കാലികമായി നിർത്തി വെച്ചി രിക്കുന്നതെന്ന് അൽ ഖബസ് ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ സ്വദേശിനിയായ വനിതക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയതായും പത്രം റിപ്പോർട്ട് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version