പ്രവാസികൾക്കുള്ള ഫാമിലി വിസ നിയമങ്ങൾ കർശനമാക്കി കുവൈറ്റ് ; നിയമങ്ങൾ ലംഘിച്ച് തുടരുന്ന കുടുംബങ്ങൾക്ക് മടങ്ങാൻ ഒരു മാസം ഗ്രേസ് പീരീഡ്

കുവൈറ്റിൽ പ്രവാസികൾക്കുള്ള ഫാമിലി വിസ നിയമങ്ങൾ കർശനമാക്കി. കുടുംബ വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികൾക്ക് കുവൈറ്റ് റെസിഡൻസ് അഫേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് സമൻസ് അയച്ചിട്ടുണ്ട്. വിസ നിയമങ്ങൾ ലംഘിച്ച് കുവൈറ്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ ഒരു മാസം ഗ്രേസ് പീരീഡ് അനുവദിച്ചിട്ടുണ്ട്.

തുടക്കത്തിൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ഫാമിലി വിസ ലഭ്യമായ പ്രവാസികൾക്ക് പിന്നീട് വരുമാനത്തിൽ വന്ന കുറവ് കാരണം പുതിയ വിസ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ പോയിട്ടുണ്ട് ഇതും വിസ നിയമ ലംഘനങ്ങളുടെ പരിധിയിൽ തന്നെപെടും. ശമ്പളവ്യവസ്ഥ പാലിക്കുന്നുണ്ടെങ്കിൽ എല്ലാ പ്രവാസികൾക്കും കുടുംബ വിസയ്ക്ക് അപേക്ഷിക്കമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 800 കെ ഡി ശമ്പളം ഉണ്ടാകണം. 2024 ജൂലൈയിൽ വരുത്തിയ ഭേദഗതി പ്രകാരം ബിരുദമില്ലാത്ത പ്രവാസികൾക്ക് കുടുംബങ്ങളെ അവരുടെ ശമ്പളം 800 കെ ഡിയിൽ എത്തിയാൽ മാത്രമേ രാജ്യത്ത് കൊണ്ടുവരാൻ അനുവാദം നൽകുകയുള്ളു..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

അതായത്തി പുതിയ ഭേദഗതി അനുസരിച്ച് ആർട്ടിക്കിൾ 29 പ്രകാരം ജോലിയിൽ നിന്ന് പ്രതിമാസം 800 കുറയാത്ത വരുമാനം നേടുന്നവർക്ക് മാത്രമേ കുടുംബ താമസം അനുവദിക്കൂ. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെയും കുവൈറ്റിൽ ജനിച്ചവരെയും ഡയറക്ടർ ജനറൽ ഓഫ് പ്രസിഡൻസി വിവേചന അധികാരത്തിന് വിധേയമായി ഇതിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top