ജൂൺ 1 മുതൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് വിലക്ക്


കുവൈത്ത് സിറ്റി:കടുത്ത വേനൽകാല ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈത്ത് പൊതുമാനവശേഷി അതോറിറ്റി ഈ വർഷവും തുറസ്സായ ജോലിസ്ഥലങ്ങളിൽ ജോലി നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരുന്നു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ, രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 4 മണിവരെ, തുറസ്സായ സ്ഥലത്തു ജോലികൾചെയ്യുന്നത് നിയമപരമായി നിരോധിക്കുന്നതാണ്.

തൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തി നടത്തുന്ന ഈ നീക്കം പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി, അതോറിറ്റി “അവരുടെസുരക്ഷയ്‌ക്കാണ്കൂടുതൽ_പ്രാധാന്യം” എന്ന ഹാഷ്‌ടാഗ് മുദ്രാവാക്യമായി ഉപയോഗിച്ച് മെയ് മാസമുതൽ സോഷ്യൽ മീഡിയ ബോധവത്കരണ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്. അറബിയും ഇംഗ്ലീഷും ഉൾപ്പെടെ വിവിധ ഭാഷകളിലായി സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ സജ്ജമാണ്.

അധികൃതർ വ്യക്തമാക്കുന്നത് പോലെ, ഈ നടപടിയുടെ ലക്ഷ്യം ജോലി സമയങ്ങൾ കുറക്കുക അല്ല, മറിച്ച് മനുഷ്യശേഷിയെ സുരക്ഷിതമാക്കുക, ജോലിപരിധി കൃത്യമായി ക്രമീകരിക്കുക എന്നതാണ്. കുവൈത്തിലെ വേനൽകാല ചൂട് ആളുകളുടെ ശാരീരിക ക്ഷമതയും ആരോഗ്യവും തകർ‍ക്കുന്ന തലത്തിലേക്കാണ് എത്തുന്നത്. ഇത്തരമൊരു കാലഘട്ടത്തിൽ തൊഴിൽ നിർവഹണം ശാരീരികമായും മാനസികമായും ദുരിതം സൃഷ്ടിക്കാം.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

നിയമലംഘനത്തിന് കടുത്ത നടപടി
തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന്, അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കപ്പെടുന്നിടങ്ങളിൽ പിഴ, ലൈസൻസ് റദ്ദാക്കൽ, ജോലി നിർത്തൽ പോലുള്ള നടപടികൾ ഉണ്ടായേക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version