
തപാല്‍ സേവനങ്ങളുടെ നിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കാൻ കുവൈറ്റ്
തപാല്‍ ലൈസന്‍സുകള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തില്‍ പൊതുജനാഭിപ്രായം ക്ഷണിച്ച് കമ്യൂണിക്കേഷന്‍സ് മന്ത്രാലയം. ബുധനാഴ്ച തുടങ്ങിയ പൊതു കണ്സള്ട്ടേഷന് കാമ്പയിന് രണ്ടാഴ്ച നീളും.
തപാല്‍ സേവനങ്ങളുടെ നിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ ചട്ടങ്ങള്‍ രൂപവത്കരിക്കുന്നത്. കരട് പ്രമേയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, തപാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷനലുകള്‍ എന്നിവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഫീഡ്ബാക്ക് നല്‍കാനായി വെബ്സൈറ്റില്‍ കണ്സള്ട്ടേഷന് ഫോമിന്റെ ലിങ്ക് ലഭ്യമാണ്. ആധുനിക തപാല്‍ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാമ്പയിന് സംഘടിപ്പിക്കുന്നതെന്ന് ആക്ടിങ് അണ്ടര്‍സെക്രട്ടറി എൻജിനീയര്‍ മിഷാല്‍ അല്‍ സായിദ് പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
Comments (0)