Posted By Greeshma venu Gopal Posted On

പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കുവൈത്തില്‍ ഉച്ചവിശ്രമം; നാളെ മുതൽ നിലവിൽ വരും

കുവൈത്തില്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം നാളെ മുതൽ നിലവിൽ വരും. പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പതിനൊന്ന് മുതല്‍ വൈകുന്നേരം നാല് വരെയാണ് വിശ്രമം അനുവദിക്കുക..വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

രാജ്യത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പതിനൊന്ന് മണി മുതല്‍ വൈകിച്ച് നാല് മണി വരെയാണ് ഉച്ചവിശ്രമം ലഭിക്കുക. നാളെ നിയമം പ്രാബല്യത്തില്‍ വരും. ആഗസ്റ്റ് വരെ ഉച്ചവിശ്രമ നിയമം നടപ്പിലാക്കും. നിമയങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് തൊഴിലടങ്ങളില്‍ പരിശോധന നടത്തും. ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് ഉച്ചവിശ്രമ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

വിശ്രമ സമയം തൊഴിലാളികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിശ്രമ സ്ഥലങ്ങളും ഒരുക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *