Posted By Greeshma venu Gopal Posted On

പരിസ്ഥിതി നിയമം കർശനമാക്കാൻ കുവൈറ്റ് ; പൊതുവിടങ്ങളിൽ പുക വലിക്ക് കർശന നിരോധനം

കുവൈത്തിൽ പരിസ്ഥിതി നിയമം കർശനമാക്കുന്നു. ഇതിന്റെ ഭാ​ഗമായി പൊതുവിടങ്ങളിലെ പുകവലിക്ക് കർശന നിരോധനം വരും. പരിസ്ഥിതി പോലീസ് ഡയരക്ടർ ബ്രിഗേഡിയർ ജനറലാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ടായിരിക്കും നിയമം നടപ്പിലാക്കുക. വാണിജ്യ സ്ഥാപനങ്ങളിൽ പുകവലിക്കുന്നവർക്കെതിരെ 500 ദിനാർ വരെ പിഴ ചുമത്തും.

പാർക്കിംഗ് സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും പുകവലിക്കുന്നവർക്കും സമാനമായ പിഴ ചുമത്തും. പുകവലി അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ 1,000 ദിനാർ വരെയാണ് പിഴ ചുമത്തുക. സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നത് 500 ദിനാർ വരെ പിഴ ലഭിക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

നിരോധന സമയങ്ങളിൽ കുവൈത്ത് ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് എതിരെ , 5,000 ദിനാർ വരെ പിഴ ചുമത്തു. കടൽ തീരങ്ങളിൽ മാലിന്യം തള്ളുന്നവർക്കും 500 ദിനാർ വരെ പിഴ ലഭിക്കും. പരിസ്ഥിതി നിയമ ലംഘനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമ ലംഘ കർക്ക് എതിരെ ശിക്ഷ കർശനമാക്കുന്നത് എന്നും മിഷാൽ അൽ ഫറാജ് വ്യക്തമാക്കി.. https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *