Kuwait water authority:കുവൈത്ത് സിറ്റി: ദോഹ വാട്ടർ ഡിസ്ട്രിബ്യൂഷൻ കോംപ്ലക്സിൽ വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 12 മണിക്കൂർ ജലവിതരണ ശൃംഖലയിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. അൽ-അർദിയ, സബാഹ് അൽ-നാസർ, അൽ-റെഹാബ്, ഇഷ്ബിലിയ, ജലീബ് അൽ-ഷുയൂഖ്, അൽ-ഫർദൗസ് എന്നീ പ്രദേശങ്ങളിൽ താൽക്കാലികമായി ശുദ്ധജലക്ഷാമം അനുഭവപ്പെടും.

അറ്റകുറ്റപ്പണി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു. ജലവിതരണം തടസ്സപ്പെട്ടാൽ “152” എന്ന ഏകീകൃത കോൾ സെന്ററുമായി ബന്ധപ്പെടാൻ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു