
വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി; കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുവൈത്ത് പൗരനും ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. വീട്ടുജോലിക്കാരിയെ ശാരീരികമായി ആക്രമിക്കുകയും നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും ചെയ്തു. കൂടാതെ, വൈദ്യസഹായം നിഷേധിച്ച് പീഡനത്തിന് വിധേയയാക്കി ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. നേരത്തെ, ഫിലിപ്പീൻസ് വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയതിന് ദമ്പതികളെ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരുന്നു
തുടർന്ന്, അവരെ സെൻട്രൽ ജയിലിലേക്ക് മാറ്റി. വധശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമായ മുൻകുട്ടി നിശ്ചയിച്ച കൊലപാതകത്തിന് ഔദ്യോഗികമായി കുറ്റം ചുമത്തി. ഈ കേസിൽ പ്രതികൾ വീട്ടുജോലിക്കാരിയെ മനഃപൂർവ്വം ആവർത്തിച്ച് മർദിച്ചെന്നും ഒടുവിൽ വീട്ടുജോലിക്കാരിയുടെ മരണത്തിൽ കലാശിച്ചെന്നും പ്രസ്താവിച്ചുകൊണ്ട് പ്രോസിക്യൂഷൻ പരമാവധി ശിക്ഷ കോടതിയോടേ് ആവശ്യപ്പെട്ടു.


Comments (0)